Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം ഞാറാഴ്ച കോഴിക്കോട് ട്രേഡ് സെന്ററിൽ

16 May 2026 08:19 IST

NewsDelivery

Share News :

കോഴിക്കോട് കെ.എൻ.എം സംസ്ഥാന പ്രതിനിധി സമ്മേമ്മളനം 2016 മെയ് 17 ഞായറാഴ്‌ച കാലത്ത് 10 മണി മുതൽ വൈകിട്ട് നാലു വരെ കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ രണ്ടായിരം കെ എൻ എം ശാഖകളിൽ നിന്ന് രജിസ്റ്റർ ചെയ്‌ത ആറായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കെ.എൻ.എം പോഷക ഘടകങ്ങളായ ഐ എസ് എം. എം ജി എം എം എസ് എം സംസ്ഥാന കൗൺസിലർമാരും സമ്മേളനത്തിന്റെ ഭാഗമാകും. പണ്ഡിതസഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതരും കെ എൻ എം പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ അടുത്ത ഒരു വർഷത്തെ കർമ്മ പദ്ധതികൾ അവതരിപ്പിക്കും. പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള ചർച്ചയും നടക്കും. പ്രതിനിധി സമ്മേളനത്തിൽ മഹല്ല് ശാക്തീകരണം, നവീകരണം എന്ന വിഷയത്തിൽ പ്രത്യേകം ചർച്ചകളും ഉൾകൊള്ളിച്ചിട്ടുണ്ട്. പ്രായോഗിക സംഘാടനം എന്ന വിഷയത്തിൽ ചർച്ച നടക്കും കേരള മുസ്‌ലിം ചരിത്രത്തെ വികലമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീർക്കുകയെന്നതാണ് പ്രതിനിധി സമ്മേളനത്തിന്റെ ലക്ഷ്യം ഇസ്‌ലാമിനെ പൊതുസമൂഹത്തിൽ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇസ് ലാമിക വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതകൾ സമൂഹത്തിന് കൃത്യമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്യും. കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിക്കും വാർത്താ സമ്മേളനത്തിൽ ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി (കെ എൻ എം സംസ്ഥാന സെക്രട്ടറി), ഡോ.പി പി അബ്ദുൽ ഹഖ് (കെ എൻ എം സംസ്ഥാന സെക്രട്ടറി), അബ്ദുസ്സലാം വളപ്പിൽ ( കെ എൻ എം ജില്ലാ സെക്രട്ടറി), നിസാർ ഒളവണ്ണ (കെ എൻ എം മീഡിയ കൺവീനർ) അസ്‌ലം മാത്ര (മീഡിയ കോഡിനേറ്റർ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News