Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി.

03 Jul 2024 23:10 IST

Preyesh kumar

Share News :

പേരാമ്പ്ര: പഴയ കാല സോഷ്യലിസ്റ്റും നാടകനടനും ഫുട്ബോൾ കളിക്കാരനുമായിരുന്ന കൈപ്രത്തെ കുന്ദമംഗലത്ത് കെ.എം. കുഞ്ഞികൃഷ്ണൻ നായർ (94) നിര്യാതനായി. എരവട്ടൂർ കുന്നുമ്മൽ മാണിക്കോത്ത് തറവാട്ട് കാരണവരും എരവട്ടൂർ പള്ളിയറ ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും എടവരാട് റേഷൻ ഷാപ്പ് ലൈസൻസിയുമായിരുന്നു

.വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. കാട്ടാമ്പള്ളി സമരത്തിലും പങ്കാളിയായി. പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: കെ.ശാരദ അമ്മ. മക്കൾ: കെ.എം .അരവിന്ദൻ (അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ), കെ.എം. ശ്രീലത (അധ്യാപിക പേരോട് ഗവ.എച്ച്.എസ്.എസ്).മരുമക്കൾ: രാജീവൻ കാങ്ങാട്ട് ഓർക്കാട്ടേരി (റിട്ട. അധ്യാപകൻ പേരോട് എച്ച്.എസ്.എസ്), പരേതയായ ബീന (സീനിയർ സിവിൽ പൊലീസ് ഓഫീസർ പേരാമ്പ്ര). സഹോദരങ്ങൾ: പരേതരായ കെ.ഗംഗാധരൻ നായർ ( അധ്യാപകൻ എടവരാട് മാപ്പിള എൽ .പി സ്കൂൾ), കല്യാണി അമ്മ.

Follow us on :

Tags:

More in Related News