Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 05:56 IST
Share News :
ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയുടെ വിഭാഗമായ വനിതാ വിങ് സംഘടിപ്പിക്കുന്ന ‘ഹെർ ഇംമ്പാക്ട് സീസൺ 1 മെയ് 31 വെള്ളിയാഴ്ച വൈകീട്ട് റയ്യാൻ പ്രൈവറ്റ് സ്കുളിൽ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വനിതകൾക്കും കുടുംബങ്ങൾക്കും പ്രയോജനപ്രദമാകുന്ന പദ്ധതികളുടെ പ്രഖ്യാപനവും, വിവിധ മത്സരങ്ങളും അരങ്ങേറും.
ഹെർഇംമ്പാക്ട് സീസൺ വണ്ണിനോടനുബന്ധിച്ച് റയ്യാൻ പ്രൈവറ്റ് സ്‌കുളിൽ വൈകുന്നേരം നാലു മണി മുതൽ നൂറിലധികം പേർ പങ്കെടുക്കുന്ന മാസ് മെഹന്തി മത്സരം നടക്കും. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ വനിതകൾക്ക് തുടർ പഠന സാദ്ധ്യതകളെ കുറിച്ച് നിർദേശങ്ങൾ നൽകാനും കരിയർ മെച്ചപ്പെടുത്തുവാനുള്ള പരിശീലനം, സോഷ്യൽ മെന്റൽ കൗൺസിലിംഗ് സപ്പോർട്ട് തുടങ്ങിയവ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ കാമ്പയിൻ പ്രസന്റേഷൻ അവതരിപ്പിക്കും.
ഖത്തറിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടി 'മ്യൂസിക്കൽ ട്രീറ്റും' അരങ്ങേറും. ഫോട്ടോഗ്രഫി, കലിഗ്രഫി, പ്രബന്ധ രചന, പെയിന്റിംഗ് തുടങ്ങിയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവഹിക്കും. കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസ്സൈൻ, ഉപദേശകസമിതി ചെയർമാൻ എം.പി ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ എന്നിവർ സംസാരിക്കും. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ, പരിപാടിയുടെ പ്രായോജകർ, സാമൂഹ്യ സാസ്‍കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
വനിതാ വിങ് പ്രസിഡണ്ട് സമീറ നാസർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വഗതവും ട്രഷറർ സമീറ അൻവർ നന്ദിയും രേഖപ്പെടുത്തും. വനിതാ വിഭാഗം ഭാരവാഹികളും ഉപദേശകസമിതി അംഗങ്ങളും നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.