Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 03:44 IST
Share News :
ദോഹ: കെ.എം.സി.സി ഖത്തർ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണതിൻ്റെ ഭാഗമായി മണ്ഡലം ഭാരവാഹികൾ, ജില്ലാ കൗൺസിൽ അംഗങ്ങൾ, സംസ്ഥാന സബ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നേതൃ സംഗമം സംഘടിപ്പിച്ചത്.
ഗുരുവായൂർ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് വി.എച്ച്. അബുദുറഷീദ് അൻവരിയുടെ അധ്യക്ഷതയിൽ നടന്ന നേതൃ സംഗമം കെ.എം.സി. സി ഖത്തർ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ ഷമീർ സാഹിബ് ഉൽഘാടനം ചെയ്തു. സംസ്ഥാന കെ.എം.സി.സി . ഉപദേശക സമിതി അംഗം പി.വി. ഹംസക്കുട്ടി ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചും തൃശൂർ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് എൻ.ടി. നാസർ സംഘടനാപരമായ കാര്യങ്ങൾ വിശദീകരിച്ചും സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ ആക്റ്റിംഗ് സെക്രട്ടറി അലി മുള്ളൂർകര മണ്ഡലത്തിൻ്റെ നിരീക്ഷകനായി പങ്കെടുക്കുകയും ചർച്ചകളിൽ ഇടപെട്ടു സംസാരിക്കുകയും ചെയ്തു. ജില്ലാ കൗൺസിലിലേക്ക് ഒഴിവ് വന്ന രണ്ട് സ്ഥാനങ്ങളിലേക്ക് ബഷീർ ചേറ്റുവ, സെമീർ മുഹമ്മദാലി പുന്നയൂർ എന്നിവരെയും തെരഞ്ഞെടുത്തു.
കെ.എം.സി.സി പ്രവർത്തകരായ ഷെഫീഖ് ആൻഡ് ബിൻഷർ എന്നിവരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങളും, സാമുഹ്യ സുരക്ഷാ പദ്ധതിയുടെ കുടിശ്ശിക സംബന്ധിച്ചും, അടുത്ത വർഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവയെയും സംബന്ധിച്ച് വിശദമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുകയും ചെയ്തു.
ചർച്ചക്ക് നേതൃത്വം നൽകി നിഷാം ഇസ്മായിൽ സംസാരിച്ചു. തുടർന്ന് ബഷീർ ചേറ്റുവ ( സമീക്ഷ)
മുഹ്സിൻ തങ്ങൾ (ധിഷണ )എ.വി.അലി അസ്ഗർ (പ്രഫഷണൽ ഫോറം) സി.എസ് . ജബ്ബാർ (മെഡിക്കൽ) അബൂബക്കർ എ.വി കടപ്പുറം (ദഅവാ ) റിയാസ് വട്ടേക്കാട് (ഒഡിറ്റിംഗ്) അക്ബർ.വി ( സ്പോട്സ് ) സി.എച്ച്.ഇസ്മായിൽ ( കടപ്പുറം പഞ്ചായത്ത്)
ഷെമീർ മുഹമ്മദാലി പ്രുന്നയൂർ പഞ്ചായത്ത്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ സർകുലർ മണ്ഡലം ജനറൽ സെക്രട്ടറി സദസ്സിൽ വായിക്കുകയും സർക്കുലറിലെ വിഷയത്തിൻ്റെ ഗൗരവം. നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി സംസാരിച്ചു.
ഗ്രൂപ്പിൽ നടക്കുന്ന ചികിത്സാ സഹായത്തിൻ്റെ നിലവിലെ സ്റ്റാറ്റസ് മണ്ഡലം ട്രഷറർ കെ. കെ മുഹമ്മദ് . അവതരിപ്പിച്ചു.
എ.വി അബൂബക്കറിൻ്റെ പ്രാർത്ഥനയിൽ തുടങ്ങി നേതൃ സംഗമത്തിൽ മണ്ഡലം വൈസ് പ്രെസിഡന്റുമാരായ
അബുദുള്ള മോൻ പി.എം, മുഹമ്മദ് കളത്തിങ്കൽ, മുസ്തഫ വടക്കേകാട്, നസീർ കറുകമാട്, മുഹമ്മദ് പുന്നയൂർ,ഉനൈസ് ഒരുമനയൂർ എന്നിവരും സംബന്ധിച്ചു.ആർ.എസ്. ഷെഹീം സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷാജഹാൻ ടി എസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.