Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സെപ്റ്റംബർ 6ന്.

13 Aug 2024 17:34 IST

ISMAYIL THENINGAL

Share News :

ദോഹ : 'രക്തം നൽകൂ പുഞ്ചിരി സമ്മാനിക്കൂ' എന്ന മഹിത സന്ദേശവുമായി കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി 

ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ ബ്ലഡ് ഡൊനേഷൻ ക്യാമ്പ് കോഓഡിനേറ്റർ അബ്ദുൽ റഹിമാൻ എരിയാൽ നു നൽകി പ്രകാശനം ചെയ്തു . ജില്ലാ ജനറൽ സെക്രട്ടറി സമീർ, ട്രഷർ സിദ്ദിഖ് മണിയംപാറ, ജില്ലാ ഭാരവാഹികളായ നാസിർ കൈതക്കാട്, ഷാനിഫ് പൈക, സാദിഖ് കെ.സി, കെ.ബി മുഹമ്മദ് ബായാർ, സകീർ ഏരിയ, അഷ്‌റഫ് ആവിൽ തുടങ്ങിയവർ സംബന്ധിച്ചു. 


സെപ്റ്റംബർ 6നു വെള്ളിയാഴ്ച വൈകീട്ട് 3 മണിമുതൽ രാത്രി 8 മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക. എച്.എം.സിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടണം: 

50216464, 7472 7166.



Follow us on :

More in Related News