Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പത്ര പ്രവർത്തക അസോസിയേഷൻ ഓണസംഗമം നാളെ

20 Aug 2026 20:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണസംഗമം നാളെ (ഓഗസ്റ്റ് 21ന് ) നടക്കും. രാവിലെ 11.30ന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കുന്ന സമ്മേളനം കേരള ജല വിഭവ ഭവന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.നാട്ടകം സുരേഷ് എം.എൽ.എ, മുൻ മന്ത്രി വി.എൻ. വാസവൻ, റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ചടങ്ങിൽ ഓണക്കിറ്റ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ചികിത്സാ ധനസഹായ വിതരണം എന്നിവയും നടക്കും. ജില്ലയിലെ മാധ്യമ പ്രവർത്തകർ, അസോസിയേഷൻ സംസ്ഥാന - ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.


Follow us on :

More in Related News