Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ആനന്ദം 2024'' യുവജന ദിനാഘോഷം ഒക്ടോബർ 18ന്: കെ.സി.വൈ.എൽ

07 Oct 2024 18:26 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഒമാൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 

വൈസ് പ്രസിഡൻ്റ് സജി ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷൈൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിപ്സൺ ജോസ് റിപ്പോർട്ടും ട്രഷറർ സാൻ്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. കെസിഡബ്ല്യുഎ പ്രസിഡൻ്റ് മഞ്ജു ജിപ്സ‌നും കെസിവൈഎൽ പ്രസിഡൻ്റ് ഫെബിൻ ജോസും ആശംസകൾ അർപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ജിൻ്റു സഹിഷ് നന്ദി പറഞ്ഞു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓണാഘോഷത്തിൽ പങ്കെടുക്കാൻ ക്നാനായക്കാർ കുടുംബസമേതം എത്തിച്ചേർന്നിരുന്നു.

പുതിയതായി കുട്ടായ്‌മയിലേക്ക് കടന്നുവന്നവരെ പരിചയപ്പെടുത്തി. തുടർന്ന് വിവിധ സംഘങ്ങളായി കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെസിഡബ്ല്യുഎ അംഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു. പരിപാടികൾക്കിടെ എത്തിയ മഹാബലിയെ കെസിവൈഎൽ അംഗങ്ങൾ നൃത്ത ചുവടോടെ എതിരേറ്റതും ഓണാഘോഷത്തിൻ്റെ മാറ്റ് കുട്ടി. പരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു‌തു. ചടങ്ങുകൾക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഒക്ടോബർ 18ന് കെ.സി.വൈ.എൽ "ആനന്ദം 2024' എന്ന പേരിൽ യുവജന ദിനാഘോഷം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News