Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 20:57 IST
Share News :
അന്തിക്കാട്:നിരവധി ക്രിമിനൽ കേസിലെ പ്രതിയും,വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ വലപ്പാട് ചോഴിപറമ്പില്‍ വീട്ടില്‍ രാഹു(22)ലിനെ തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐഎഎസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.രാഹുൽ വലപ്പാട്,ചേർപ്പ്,മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസിലും,ഒരു വധശ്രമക്കേസിലും,പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസിലും,ഒരു അടിപിടിക്കേസിലും,രണ്ട് മോഷണക്കേസിലും,കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച രണ്ട് കേസ്സിലും അടക്കം എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.കാപ്പ ചുമത്തുന്നതിലും,ഉത്തരവ് നടപ്പാക്കുന്നതിലും,വലപ്പാട് എസ്എച്ച്ഒ എ.അനില്‍ കുമാര്‍,ജിഎസ്ഐ ഹരി,ജിഎസ് സിപിഒ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.