Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 21:35 IST
Share News :
കോഴിക്കോട് : മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഏത് ജനകീയ കൂട്ടായ്മയുടെയും അന്തസത്ത അതിന്റെ ആന്തരികമായ അച്ചടക്കവും ആചാരനിഷ്ഠയുമാണ്. നൂറ്റാണ്ടുകളായി പണ്ഡിതന്മാരും ആശയപ്രചാരകരും നിർവ്വഹിച്ചുവരുന്ന ബോധവൽക്കരണങ്ങൾ അതത് സമൂഹത്തിന്റെ ഘടനാപരമായ നിലനിൽപ്പിനെയും കെട്ടുറപ്പിനെയും നിർണ്ണയിക്കുന്ന അനിവാര്യമായ നിബന്ധനകളാണ്.
ഏതൊരു സംഘാടനത്തിന്റെയും ആദർശപരമായ അടിത്തറ രൂപപ്പെടുന്നത് അതിന്റെ അനുയായികൾ പിന്തുടരുന്ന സവിശേഷമായ പ്രവർത്തനശൈലിയിലൂടെയാണ്. ഈ പ്രവർത്തനശൈലിയെ സ്വയം വിലയിരുത്താനും, ആവശ്യമെങ്കിൽ കാലാനുസൃതമായി തിരുത്താനും പുതുക്കിപ്പണിയാനുമുള്ള പരമാധികാരം ആ പ്രസ്ഥാനത്തിന്റെ നേതാക്കൾക്കും അണികൾക്കും മാത്രമുള്ള ആന്തരിക സ്വാതന്ത്ര്യമാണ്. ആശയപരമായ വൈവിധ്യങ്ങളാണ് വത്യസ്ത പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിന് ഹേതുവായത് എന്ന ലളിതമായ ജനാധിപത്യ തത്വം മറന്നുകൊണ്ട്, പുറത്തുനിന്നുള്ളവർ ഇതിൽ നടത്തുന്ന ഇടപെടലുകൾ അഭിപ്രായ - ആവിഷ്കാര സ്വാതന്ത്ര്യത്തോടുമുള്ള അനീതിയാണ്.
ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനിൽക്കാൻ അനുവദിക്കലാണ്, അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിത സംസ്കാരത്തിലാണ് വികസിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല, മറിച്ച് ജനാധിപത്യപരമായ വിവരക്കേടും സ്വേച്ഛാധിപത്യവുമാണ് എന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി റഹ്മതുള്ള സഖാഫി എളമരം ഉൽഘാടനം ചെയ്തു. സ്വാദിഖ് വെളിമുക്ക്, ഡൊ. ഫാറൂഖ് നഈമി ,ആർപി ഹുസൈൻ, കെ. അബ്ദുൽ കലാം, ഉമർ ഓങ്ങല്ലൂർ, കുഞ്ഞുമുഹമ്മദ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി, എം എം ഇബ്റാഹീം, റഷീദ് സഖാഫി, അബ്ദുൽ റഷീദ് നരിക്കോട്, മജീദ് അരിയല്ലൂർ സി കെശക്കീർ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.