Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ജ്വാല ഫലജ്' വടം വലി മത്സരം 18ന് കുടുംബ സ്നേഹ സംഗമം 25 ന്

15 Oct 2024 14:00 IST

- MOHAMED YASEEN

Share News :

സൊഹാർ: ഫലജിലെ കലാ- കായിക സാംസ്‌കാരിക സംഘടനയായ 'ജ്വാല ഫലജ്' ഒക്ടോബർ 18 വെള്ളിയാഴ്ച്ച ഫലജിലെ ലുലു ഹയ്പ്പർ മാർക്കറ്റിന് പിറകിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 25 ന് ഫലജ് റോയൽ ഗാർഡൻസ് ഹോട്ടൽ ഹാളിൽ നടക്കുന്ന ജ്വാല കുടുംബ സ്നേഹ സംഗമത്തിന്റെ ഭാഗമായാണ് വടം വലി മത്സരം സംഘടിപ്പിക്കുന്നതെന്ന് കോർഡിനേറ്റർ നിബിൻ ജിത്ത് പറഞ്ഞു. 

കുടുംബ സ്നേഹ സംഗമത്തിൽ സൊഹാർ വിങ്ങ് സ്ട്രിങ്സ് അവതരിപ്പിക്കുന്ന ഗാനമേള. നവജ്യോതി ഡാൻസ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യ മാർന്ന ന്യത്ത രൂപങ്ങൾ. മറ്റു കലാ കായിക പരിപാടികൾ സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ജ്വാല പ്രസിഡന്റ് ഇക്ബാൽ. സെക്രട്ടറി സുരേഷ് എന്നിവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 98100815, 99257785 എന്നീ ഫോൺ നമ്പറുകളുമായി ബന്ധപ്പെടണമെന്ന് സംഘടർ പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News