Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 09:36 IST
Share News :
ജമ്മുകശ്മീർ സാധാരണ നിലയിലേക്ക്. ജമ്മു നഗരത്തിലെ സ്ഥിതിഗതികൾ ഞായറാഴ്ച സാധാരണ നിലയിൽ ആരംഭിച്ചു.
ഡ്രോണുകളോ വെടിവെയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.പൂഞ്ച് മേഖലയിലെ സ്ഥിതിഗതികളും സാധാരണ നിലയിലായി.
ശനിയാഴ്ച രാത്രിയിൽ വെടിനിർത്തൽ ധാരണ ലംഘിച്ച പാകിസ്താന് ശക്തമായ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾ തികയും മുന്നേയാണ് പാകിസ്ഥാൻ ധാരണ ലംഘിച്ചത്.
രജൗരി സെക്ടറിലും ശ്രീനഗറിലും ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ സജീവമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സൈനിക ആസ്ഥാനത്തിന് സമീപം കുറഞ്ഞത് നാല് ഡ്രോണുകളെങ്കിലും സൈന്യം വെടിവെച്ചിട്ടിരുന്നു. നിലവിൽ സ്ഥിതിഗതികൾ സാധാരണയിലാണ്. എന്നാൽ ജാഗ്രത കൈവിടാതെ രാജ്യം അതിർത്തിയിൽ കാവലുണ്ട്
Follow us on :
Tags:
More in Related News
Please select your location.