Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 21:44 IST
Share News :
വള്ളിക്കുന്ന്: അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും വള്ളിക്കുന്ന് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി.മെമ്പർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇന്ദിരാഭായിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സദസ്സ് അരിയല്ലൂർ രുചിഹട്ട് ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സി.വൈസ്.പ്രസിഡൻറ്, തേഞ്ഞിപ്പലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നേതാവ് പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അനിതാ ദാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.വീരേന്ദ്രകുമാർ, അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കോശി.പി.തോമസ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറ്ഉണ്ണിമൊയ്തു, കെ.സരിത, പി.ടി.ബിന്ദു, സോജാഡാനിയൽ, വി.എം.ശോഭന, മൂച്ചിക്കൽ കാരികുട്ടി, തോട്ടത്തിൽ പ്രേമ, ടി.വസുമതി, സാജിത ബഷീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ദിരഭായിയുടെ മകൻ പ്രമോദ് ലാൽ ചടങ്ങിൽ നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.