Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം ഒക്ടോബർ 11 വെള്ളിയാഴ്ച്ച

08 Oct 2024 18:31 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ നടക്കും. 

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണസദ്യ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ ഓണാഘോഷം എന്നതിനാൽ വൈകുന്നേരം അഞ്ചു മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. പ്രമുഖ സാക്സോഫോൺ ഫ്ലൂട്ട് വാദകൻ ജയൻ ഈയ്യക്കാട്, പിന്നണി ഗായകൻ ലജീഷ് ലക്ഷ്മണൻ, ഖത്തറിലെ പ്രശസ്ത ഗായിക ശിവപ്രിയ സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. 

കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങൾക്ക് മിഴിവേകും. ഓണാഘോഷ  പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു .



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News