Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 03:01 IST
Share News :
മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ (സെപ) ഇന്ത്യ-ഒമാൻ CEPAയുടെ സാധ്യതകളും പ്രായോഗിക വശങ്ങളും വിശദീകരിക്കുന്നതിനായി മസ്‌കറ്റിൽ സെമിനാർ സംഘടിപ്പിച്ചു.
മസ്‌കറ്റിലെ ഒരു ഇന്ത്യൻ കൺസൾട്ടൻസി സംഘടിപ്പിച്ച സെഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികൾ പങ്കെടുത്തു.
താരിഫ് ആനുകൂല്യങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ, ഉത്ഭവ നിയമങ്ങൾ (റൂൾസ് ഓഫ് ഒറിജിൻ), വ്യാപാര സുഗമമാക്കൽ സംവിധാനങ്ങൾ, മേഖല തിരിച്ചുള്ള അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ പ്രധാനമായും ചർച്ചയായത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ ലളിതവും കാര്യക്ഷമവുമായി മാറ്റുന്നതിൽ സെപ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലെ നികുതിഭാരം കുറയ്ക്കുന്നതും കസ്റ്റംസ് നടപടികൾ വേഗത്തിലാക്കുന്നതും കരാറിന്റെ പ്രധാന ഗുണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടു.
ഫുഡ്, റീട്ടെയിൽ, ജ്വല്ലറി, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, ഹെൽത്ത് കെയർ, ലോജിസ്റ്റിക്സ്, സർവീസസ് തുടങ്ങിയ മേഖലകൾക്ക് സെപയിലൂടെ കൂടുതൽ വ്യാപാര സാധ്യതകൾ തുറക്കപ്പെടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഉത്ഭവ നിയമങ്ങൾ, ഡോക്യുമെന്റേഷൻ, സർട്ടിഫിക്കേഷൻ തുടങ്ങിയ നിയമാനുസൃത നടപടികൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറിൽ ഊന്നിപ്പറഞ്ഞു. സെപയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉൽപ്പന്നങ്ങൾ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും കസ്റ്റംസ് പരിശോധനകൾക്കായി കൃത്യമായ രേഖകൾ സൂക്ഷിക്കുകയും വേണമെന്ന് പങ്കെടുത്തവർക്ക് നിർദേശിച്ചു.സിം
ഗിൾ വിൻഡോ സിസ്റ്റം, പ്രീ-അറൈവൽ പ്രോസസിംഗ്, അഡ്വാൻസ് റൂളിംഗ്, അർഹരായ വ്യാപാരികൾക്കുള്ള വേഗത്തിലുള്ള ക്ലിയറൻസ് സംവിധാനം തുടങ്ങിയ വ്യാപാര സുഗമമാക്കൽ നടപടികളും സെഷനിൽ വിശദീകരിച്ചു. ഇത്തരം സംവിധാനങ്ങൾ അതിർത്തി കടന്നുള്ള വ്യാപാരത്തിലെ കാലതാമസം കുറയ്ക്കുകയും ബിസിനസുകളുടെ ആസൂത്രണം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ചരക്കു വ്യാപാരത്തിനപ്പുറം സേവനമേഖല, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഡിജിറ്റൽ വ്യാപാരം, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള പിന്തുണ എന്നിവയിലും സെപ വലിയ സാധ്യതകൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് സെമിനാറിൽ ഉയർന്നത്.
ബിസിനസുകൾ തങ്ങളുടെ ഉൽപ്പന്ന വിഭാഗങ്ങൾ, സപ്ലൈ ചെയിൻ സംവിധാനങ്ങൾ, ഡോക്യുമെന്റേഷൻ ആവശ്യകതകൾ എന്നിവ സമഗ്രമായി പഠിച്ച് ആവശ്യമായിടത്ത് പ്രൊഫഷണൽ മാർഗനിർദേശം തേടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സെമിനാർ സമാപിച്ചത്.
കൊച്ചിയിലെ MTS Legal സ്ഥാപനത്തിലെ പാർട്ണർ ശരണ്‍ ഷഹിയര്‍, അസോസിയേറ്റ് ആഞ്ചലീന ജോയ്, അസോസിയേറ്റ് ശ്വേത മരിയ സോളമന്‍ എന്നിവർ കരാറിന്റെ വിവിധ നിയമ-വാണിജ്യ വശങ്ങളെക്കുറിച്ച് വിശദീകരണങ്ങൾ നൽകി. ഇന്ത്യ-ഒമാൻ സെപ ഇരുരാജ്യങ്ങളുടെയും ദീർഘകാല സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വ്യാപാര സമൂഹത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും സെമിനാറിൽ പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.