Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

29 Jun 2026 19:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ റുസൈലിൽ താമസിച്ചിരുന്ന മലയാളി ബാലിക, കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപ്, ദിവ്യ ദമ്പതികളുടെ ഏക മകൾ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണ സംഭവം. റുസൈലിലെ താമസസ്ഥലത്ത് അമ്മ ദിവ്യ സമീപത്തുണ്ടായിരുന്ന പ്രദീപിനെ കാണാൻ പോയ സമയത്താണ് കുട്ടി ജനൽ വഴി താഴേക്ക് വീണതെന്നാണ് വിവരം. സമീപത്തെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്.

അപകടത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെയാണ് ദിവ്യയും, മകളും സന്ദർശക വിസയിൽ ഒമാനിലെത്തിയത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ദക്ഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കത്ത് കെഎംസിസി റുസൈൽ ഏരിയ കെയർ വിംഗ് ഭാരവാഹികൾ അറിയിച്ചു.


Follow us on :

More in Related News