Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 05:00 IST
Share News :
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി,വാണിജ്യ, നിക്ഷേപ മേഖലകളിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത സമിതി യോഗം ചേർന്നു. നിക്ഷേപം സംബന്ധിച്ച ജോയന്റ് ടാസ്ക് ഫോഴ്സിന്റെ പ്രഥമ യോഗത്തിന് ന്യൂഡൽഹി വേദിയായി. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മൽകി, ഇന്ത്യൻ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത് എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ, വാണിജ്യ മേഖലയിലെ ത്വരിതഗതിയിലുള്ള വളർച്ചക്കും ആവശ്യമായ നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.