Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദളിത്കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി കെ. ബിനിമോൻ എം.എൽ.എ യ്ക്ക് സ്വീകരണം നൽകി.

07 Jun 2026 16:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ദളിത് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ബിനിമോൻ എം.എൽ.എ.യ്ക്ക് സ്വീകരണം നൽകി.

സ്വീകരണ സമ്മേളനം തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം .കെ ഷിബു ഉദ്ഘാടനം ചെയ്തു.

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വിജയൻ മാനാമ്പ്ര അധ്യക്ഷത വഹിച്ചു.

ദളിത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോൺ തറപ്പേൽ ഉപഹാരം നൽകി എംഎൽഎയെ ആദരിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രവി. വി സോമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ സുബാഷ്, പി.കെ ജയപ്രകാശ്,  

എൻ.ബി സോമൻ, പോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


Follow us on :

More in Related News