Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.എ.ഇയിൽ വെള്ളിയാഴ്‌ച ജുമുഅ ഖുതുബ, നമസ്‌കാര സമയം 10 മിനിറ്റ് ആയി ചുരുക്കി.

28 Jun 2024 05:12 IST

- ISMAYIL THENINGAL

Share News :

ദുബായ്: യു.എ.ഇയിൽ വെള്ളിയാഴ്‌ചകളിലെ ജുമുഅ ഖുതുബ, നമസ്ക്‌കാര സമയം വേനൽക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാൻ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ‌് ആൻ്റ് എൻഡോവ്മെൻ്റ് നിർദേശിച്ചു. ജൂൺ 28 മുതൽ ഒക്ടോബർ ആദ്യം വരെ ഇത് നിലവിലുണ്ടാകും.


താപനില ഉയരുന്ന വേനൽക്കാലത്ത് വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയും മസ്ജിദുകളിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും ലക്ഷ്യമിട്ടാണിതെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെന്റ് പറഞ്ഞു. ഖുതുബക്കും നമസ്‌കാരത്തിനും എടുക്കുന്ന സമയം പത്തു മിനിറ്റിൽ കവിയരുതെന്നാണ് നിർദേശം.

മക്കയിലെ വിശുദ്ധ ഹറമിലും മദീന മസ്‌ജിദുന്നബവിയിലും ജുമുഅ ഖുതുബ, നമസ്‌കാര സമയം പതിനഞ്ചു മിനിറ്റ് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

Follow us on :

More in Related News