Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 20:07 IST
Share News :
ചാവക്കാട്:ചേറ്റുവ കടവ് സലഫി മസ്ജിദിന് സമീപം ദേശീയപാത 66 സർവീസ് റോഡിന് സമീപമുള്ള മരത്തിന് ഇടയിലൂടെയുള്ള വൈദ്യുതി കമ്പികൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു.മഴ പെയ്യുമ്പോൾ മരത്തിൽ വൈദ്യുതി പ്രവഹിക്കാൻ സാധ്യത ഏറെയാണ്.സമീപത്തുകൂടെ കടന്നുപോകുന്ന കാൽനടയാത്രക്കാരും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ഏറെ ഭീഷണിയാണ് ഇത്.മരത്തിന് താഴെ ചായക്കട ഉള്ളതിനാൽ ദിനംപ്രതി ആളുകൾ വന്നുപോയി കൊണ്ടിരിക്കുന്ന സ്ഥലമാണിവിടെ.നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും,ഇതുവരെ ഒരുനടപടിയും സ്വീകരിച്ചില്ല എന്ന അമർഷം നാട്ടുകാരിൽ ശക്തമായിട്ടുണ്ട്.ആയതിനാൽ കെഎസ്ഇബി അധികൃതർ ഇതിനൊരു ശാശ്വത പരിഹാരം കണ്ട് അടിയന്തിരമായി വേണ്ട നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.