Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഴ്സിംഗ് റിക്രൂട്ട്മെൻ്റിലെ ചതികളെക്കുറിച്ചുള്ള ഐ.സി.ബി.എഫ് ഖത്തർ വെബിനാർ ഇന്ന്.

20 Oct 2024 03:16 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ്, ഖത്തർ (ഫിൻക്യു ), യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ, ഖത്തർ (യുണിഖ്) എന്നിവയുടെ സഹകരണത്തോടെ "സ്‌പോട്ട് ദ സ്കാം" എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഖത്തറിലെ നിയമാനുസൃതമായ റിക്രൂട്ട്‌മെൻ്റ് പ്രക്രിയകളെക്കുറിച്ചും, വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ ഇരയായി ചതിയിൽപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, നഴ്‌സുമാർക്കും ഹെൽത്ത്‌കെയർ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്കും അവബോധം വളർത്തുകയാണ് വെബിനാർ ലക്ഷ്യമിടുന്നത്.


ഖത്തറിൽ അവസരങ്ങൾ തേടുന്ന നിരവധി ഹെൽത്ത് കെയർ പ്രൊഫഷണലുകൾ പലപ്പോഴും ലൈസൻസില്ലാത്ത റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ വഴി തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ഇത് സാമ്പത്തിക നഷ്ടത്തിനും തൊഴിൽ തിരിച്ചടികൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം ചതികളെ എങ്ങനെ തിരിച്ചറിയാമെന്നും തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം എന്നും വിലപ്പെട്ട വിവരങ്ങൾ നല്കുന്ന ഓൺലൈൻ വെബിനാർ, ഒക്ടോബർ 20ന്, ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ 7:30 വരെ (ഖത്തർ സമയം ഉച്ചകഴിഞ്ഞ് 4 മുതൽ 5 വരെ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വെബിനാറിൽ പങ്കെടുക്കാവുന്നതാണ്:

സൂം ഐഡി: 859 6256 0857  

പാസ്‌കോഡ്: 144004  


ഖത്തറിലെ ആരോഗ്യ പ്രവർത്തകരുടെ മാനദണ്ഡങ്ങളും റിക്രൂട്ട്‌മെൻ്റ് ആവശ്യകതകളും വിശദീകരിക്കുന്ന, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (ഡി.എച്ച്.പി) മാർഗ്ഗനിർദ്ദേശങ്ങൾ വെബിനാറിൽ അവതരിപ്പിക്കും. ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിൽ ജോലി നേടുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളെക്കുറിച്ച് നഴ്‌സുമാരിൽ അവബോധം സൃഷ്ടിക്കുന്ന രീതിയിലാണ് വെബിനാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.


Follow us on :

More in Related News