Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 03:16 IST
Share News :
ദോഹ: ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഐ. സി. ബി. എഫ് കാഞ്ചാണി ഹാളിൽ ഡബിൾസ് കാറ്റഗറിയിൽ നടന്ന ടൂർണ്ണമെൻ്റിൽ 32 ടീമുകൾ പങ്കെടുത്തു.
എട്ട് മണിക്കൂർ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഹമ്മദ് മുള്ള - സൗദ് അൻസാരി ടീം ടൂർണ്ണമെൻ്റ് ജേതാക്കളായി. അഫ്സൽ യൂസഫ് - യു.പി. അഫ്സൽ സലാം ടീം രണ്ടാം സ്ഥാനവും, റാഷിദ് ഖാൻ - കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും, കതിരവൻ മാരിയപ്പൻ - മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്ററും, ഐ.സി.ബി എഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീർ അഹമ്മദ് സ്വാഗതം ആശംസിച്ചു. തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിൻ്റെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതുമായിരുന്നു ഈ ടൂർണ്ണമെൻ്റ് എന്ന് ചടങ്ങിൽ സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു.
ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു.
ഐ.സി.ബി എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, മന്നായി കോർപ്പററേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.