Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 21:17 IST
Share News :
കൊച്ചി: വൈകിട്ട് നെടുംബാശ്ശേരിയിൽ നിന്നും മുംബൈയ്ക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ മനുഷ്യബോംബെന്ന് ഭീഷണി.
യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് മനുഷ്യബോംബാണെന്ന് ഭീഷണി ഉയർത്തിയത്. ഇയാളെ പൊലീസിന് കൈമാറി. ഇതോടെ നെടുമ്പാശേരിയിൽ നിന്നുള്ള വിസ്താര വിമാനം അരമണിക്കൂറിലേറെ വൈകി.
താൻ മനുഷ്യബോംബാണെന്ന് ഭീഷണി മുഴക്കിയ ഇയാളെ സി.ഐ.എസ്.എഫുകാർ ബലംപ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.വിമാനം പരിശോധനയ്ക്ക് ശേഷം 4.20നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.
അതേസമയം, തുടർച്ചയായി ഉയരുന്ന ബോംബ് ഭീഷണികൾ രാജ്യത്തെ വിവിധയിടങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം എഴുപതിലേറെ ബോംബ് ഭീഷണി സന്ദേശങ്ങളാണ് രാജ്യത്തെ പല വിമാനത്താവളങ്ങളിലായി എത്തിയത്. എന്താണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ നിരന്തരമായി ഉയരുന്നതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് കേന്ദ്രം. ഇതോടെ വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി ഉയർന്നത്. കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.