Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 20:34 IST
Share News :
ന്യൂ ഡൽഹി : പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.
സിജെപി സമരത്തിന് പിന്തുണയുമായിട്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. കൈകള്‍ കൂട്ടിക്കെട്ടിയാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളികളാകാൻ എത്തിച്ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും വിമര്‍ശിച്ചു.
കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ഇടത് എംപിമാരും ജന്തർ മന്തറിലെത്തിയിരുന്നു. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നുമായിരുന്നു ഇടത് എംപിമാരുടെ പ്രതികരണം
Follow us on :
Tags:
More in Related News
Please select your location.