Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൺവേയിൽ നേർക്കുനേർ വന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം

08 Jul 2026 10:33 IST

Jithu Vijay

Share News :

മുംബൈ : മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ടു വിമാനങ്ങൾ. റൺവേയിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനം മാറിപ്പോകുന്നതിന് മുമ്പുതന്നെ അതേ റൺവേയിലേക്ക് മറ്റൊരു എയർ ഇന്ത്യ വിമാനം എത്തിയതാണ് പരിഭ്രാന്തി പരത്താനിടയാക്കിയത്. മുംബൈ-ഡൽഹി, സിലിഗിരി-മുംബൈ വിമാനങ്ങളാണ് നേർക്കുനേർ എത്തിയത്.


ചൊവ്വാഴ്ച രാത്രി 10ഓടെയാണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സംഭവം നടന്നത്. സിലിഗുരിയിൽനിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം റൺവേയിൽനിന്നും പൂർണമായി മാറിയിരുന്നില്ല. ഈ സമയത്താണ് ന്യൂഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇതേ റൺവേയിൽനിന്ന് ടേക്ക് ഓഫ് ചെയ്യാൻ തയാറെടുത്തത്. രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ നേർക്കുനേർ വന്നതോടെ എയർ ട്രാഫിക് കൺട്രോളർ അടിയന്തരമായി ഇടപെടുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഉടൻ തന്നെ നിർദേശം നൽകുകയും, വിമാനം നിർത്തുകയുമായിരുന്നു. സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് (AIX1547) വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് പാതിവഴിയിൽ നിർത്തിവെച്ച് തിരികെ ബേയിലേക്ക് മാറ്റി.


പൈലറ്റുമാരുടെ കൃത്യമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ലാൻഡ് ചെയ്‌ത വിമാനം റൺവേയിൽ നിന്ന് നീങ്ങുന്നതിനു മുമ്പ് മറ്റൊരു വിമാനം റൺവെയിൽ എത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും യാത്രക്കാർക്കായി ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Follow us on :

More in Related News