Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 14:12 IST
Share News :
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാൽ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. അൽ ഹനകിയ, അൽ മഹദ് എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും ഗതാഗതം പുനസ്ഥാപിക്കാനും അടിയന്തിര പദ്ധതി നടപ്പിലാക്കുന്നതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകൾ വൃത്തിയാക്കൽ, ഡ്രെയിനേജുകൾ പരിപാലിക്കൽ, അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സജ്ജമാക്കുക എന്നീ മുൻകരുതൽ നടപടികൾ ഇതിനോടകം തന്നെ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് വൃത്തിയാക്കുന്നതിനും മറ്റുമായി പ്രധാനപ്പെട്ട ഇടങ്ങളിൽ ആളുകളെ വിന്യസിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.