Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.​സി.​സി യുടെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​റി​ലെ ദീ​ർ​ഘ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു.

20 May 2024 07:17 IST

- ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെൻ്റർ, ഖ​ത്ത​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ആദരിച്ചു.

ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ സം​സാ​രി​ച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ വളർച്ചയ്ക്കും പ്രാദേശികമായി ശക്തമായ സാമൂഹിക സ്വീകാര്യതയ്ക്ക് അടിത്തറ പാകിയതിനും ദീർഘകാല താമസക്കാരോട് ഐസിസി പ്രസിഡൻ്റ് എ.പി.മണികണ്ഠൻ നന്ദി പറഞ്ഞു. ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ശാ​ന്താ​നു ദേ​ശ്പാ​ണ്ഡേ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു ന​ന്ദി​യും പ​റ​ഞ്ഞു.

Follow us on :

More in Related News