Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗമാരപ്രായക്കാർക്കായി അർദ്ധ ദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

23 May 2026 21:43 IST

MUKUNDAN

Share News :

ചാവക്കാട്:വനിതാ ശിശു വികസന വകുപ്പ് ചാവക്കാട് അഡീഷണൽ ഐസിഡിഎസ്സിന് കീഴിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗമാരപ്രായക്കാരായ കുട്ടികൾക്കായി അർദ്ധ ദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർ ശിൽപ ശശി സ്വാഗതം പറഞ്ഞു.കടപ്പുറം ഗ്രാമപഞ്ചായത്ത് 23-ആം നമ്പർ അങ്കണവാടിയിൽ വച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് 2-ആം വാർഡ് മെമ്പർ എം.എസ്.പ്രകാശൻ ഉദ്ഘാടനം ചെയ്തു.ചാവക്കാട് അഡീഷണൽ ഐസിഡിഎസ് സൂപ്പർവൈസർ ഷീബ അധ്യക്ഷത വഹിച്ചു.35 ഓളം ഒട്ടനവധി കൗമാര കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സ്വയംപ്രതിരോധത്തെക്കുറിച്ചും ഇന്നത്തെ കാലഘടത്തിൽ അയോധനകലകളുടെ പ്രാധാന്യത്തെക്കുറിച്ചും കരാട്ടെ അധ്യാപകൻ സെൻസെയ് സുരേഷ് പൂക്കോട്ടിൽ ക്ലാസ്സെടുത്തു.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സായ നാജിയ ബീവി,ശിൽപ ശശി എന്നിവർ കുടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ,മൊബൈൽ അഡിക്‌ഷൻ എന്നീവിഷയങ്ങളിൽ ക്ലാസ് കൈകാര്യം ചെയ്തു‌.

Follow us on :

More in Related News