Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടാവസ്ഥയിലുള്ള ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് പ്രതീകാത്മകമായി ബിജെപി അടച്ചുപൂട്ടി..

18 May 2026 20:11 IST

MUKUNDAN

Share News :

ഗുരുവായൂർ:നഗരസഭ ചിൽഡ്രൻസ് പാർക്കിൽ കളിക്കുന്ന കുട്ടികൾക്ക് നിരന്തരം പരിക്ക് പറ്റുന്ന സാഹചര്യത്തിൽ പ്രതീകാത്മ അടച്ചുപൂട്ടൽ സമരം ബിജെപി സംഘടിപ്പിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷനായി.മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി,മനീഷ് കുളങ്ങര,ദീപബാബു,കെ.സി.രാജു,പ്രസന്നൻ വലിയപറമ്പിൽ,ഷിബീഷ് പാക്കത്ത്,ദീപക് തിരുവെങ്കിടം,ദിലീപ് ഘോഷ്,ശ്രീജിത്ത് പള്ളിക്കര,ജ്യോതിദാസ്,ഉണ്ണി ആലിക്കൽ,ശിവദാസൻ പെരുന്തട്ട തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News