Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലിയിലെ ബാറിൽ ​ഗുണ്ടാകൾ സംഘംതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റ് മരിച്ചു

16 Oct 2024 10:07 IST

Enlight News Desk

Share News :

അങ്കമാലി: അങ്കമാലിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് (32) മരിച്ചത്. അങ്കമാലി കെഎസ്‌ആർടിസി സ്റ്റാൻ്റിന് സമീപമുള്ള ഹിൽസ് പാർക്ക് ബാറിൽ ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെയാണ് സംഘർഷമുണ്ടായത്. കുത്തേറ്റ ആഷിഖിനെ ഉടൻ ആശുപത്രിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സൂചന.

മരിച്ച ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞയാഴ്‌ചയാണ് ആഷിഖ് ജയിലിൽ നിന്നും ജാമ്യത്തിലറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Follow us on :

More in Related News