04 May 2024 11:08 IST
Share News :
മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഗു" വിന്റെ സെൻസർ കഴിഞ്ഞു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാകൃഷ്ണൻ തിരക്കഥയും,സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഗു.
ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്ചുറൽ ചിത്രമായിട്ടാണ് അവതരണം.സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു, കുഞ്ചൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവർക്കൊപ്പം ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാ അമിത്, അഭിജിത് രഞ്ജിത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഗാനങ്ങൾ: ബിനോയ് കൃഷ്ണൻ. സംഗീതം- ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം - ചന്ദ്രകാന്ത് മാധവൻ. എഡിറ്റിംഗ് - വിനയൻ. മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യം ഡിസൈൻ -ദിവ്യാ ജോബി, കലാസംവിധാനം - ത്യാഗു, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.
മേയ് പതിനേഴിന് ഫിയോക് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - രാഹുൽ രാജ് ആർ.
Follow us on :
Tags:
More in Related News
Please select your location.