Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലനാട് റോഡിൽ ഭീമൻ ഗർത്തം , ഗതാഗതം നിരോധിച്ചു.

16 Jun 2025 21:12 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പാറത്തോട്: പാറത്തോട് -മലനാട് റോഡിൽ ഭീമൻ ഗർത്തം , ഗതാഗതം നിരോധിച്ചു.

തിരക്കേറിയ പാറത്തോട് - മലനാട് - പിണ്ണാക്കനാട് റോഡിൽ ഭീമൻ കുഴി പ്രത്യക്ഷപെട്ടു. പാറത്തോട് മലനാട് ജംങ്ഷനിലാണ് പൊതുമരാമത്ത് റോഡിൽ ഗർത്തം രൂപം കൊണ്ടത്. 

മലനാട് പാലത്തിൻ്റെ അപ്രോച്ച് റോഡിലാണ് കുഴി . ഇതേ തുടർന്ന് മരാമത്ത് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

അടിയന്തിര പ്രാധാന്യം നൽകി ഇന്ന് (ചൊവ്വ) തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.



Follow us on :

More in Related News