Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 19:52 IST
Share News :
ദോഹ: ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. ഖത്തർ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾ തുടരുകയാണെന്നും മധ്യസ്ഥർ ദൃഢനിശ്ചയമുള്ളവരാണെന്നും ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വാർത്താ ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിനും സാധ്യമായ ഏറ്റവും വലിയ മാനുഷിക സഹായം ഗാസയിലേക്ക് എത്തിക്കുന്നതിനും സ്ട്രിപ്പിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാനും യോഗം പ്രതിജ്ഞാബദ്ധമാണ്. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്. ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയെ ഇസ്രായേൽ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചർച്ചകൾ നിലച്ചത്.
തങ്ങളുടെ മണ്ണിൽ വെച്ച് നടന്ന കൊലപാതകത്തിന് ഇസ്രായേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാൻ നിലപാട് എടുത്തതോടെ മേഖലയിൽ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു.
ഇതിനിടെയാണ് മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ, അമേരിക്ക. ഈജിപ്ത് ഭരണാധികാരികൾ സംയുക്തമായി തീരുമാനമെടുത്തത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചർച്ചയിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ച് മൊസാദ് തലവൻ ഡേവിഡ് ബെർണിയ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഹമാസ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പുതിയ ചർച്ചകൾ ഇസ്രായേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതൽ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കൽ മാത്രമാണെന്നാണ് മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. വെടി നിർത്തൽ പ്രഖ്യാപനത്തിലൂടെ യുദ്ധ വ്യാപനം തടയാമെന്നാണ് വിലയിരുത്തൽ.
Follow us on :
Tags:
More in Related News
Please select your location.