Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2026 21:40 IST
Share News :
ചാവക്കാട്:മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതി പുന്നയൂർ പഞ്ചായത്തിലുള്ള ഉന്നതിയിൽ വച്ച് നടന്നതിന്റെ ഭാഗമായി അന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ച വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളും,സൈക്കിളുകളും വിതരണം ചെയ്തു.ഡിസിസി സെക്രട്ടറി എം.വി.ഹൈദരാലി ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ അധ്യക്ഷത വഹിച്ചു.തുടർന്ന് സൈക്കിളുകളുടെ വിതരണം ഡിസിസി സെക്രട്ടറിമാരായ സി.എ.ഗോപപ്രതാപൻ,ഉമ്മർ മുക്കണ്ടത്ത് എന്നിവർ നിർവഹിച്ചു.ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ,കോൺഗ്രസ് നേതാക്കന്മാരായ എച്ച്.എം.നൗഫൽ,ശിഹാബ്,റിയാസ് കുന്നംബത്ത്,കലാം അഞ്ചിങ്ങൾ,കമറു ഇളയടത്ത്,അലി ഇളയടത്ത്,കരീം മാത്തേടത്ത് എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ഷഹന ശിഹാബ് സ്വാഗതവും,ലത്തീഫ് വലിയകത്ത് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.