Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തറിൻ്റെ അഞ്ചാം വാർഷികം ഒക്ടോബർ 18ന് ദോഹയിൽ.

13 Jul 2024 04:54 IST

ISMAYIL THENINGAL

Share News :

ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തറിൻ്റെ (ഫോക്ക് ഖത്തർ) അഞ്ചാം വാർഷികം ഒക്ടോബർ 18ന് ദോഹയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

യുനസ്കോയുടെ സാഹിത്യ നഗരി പദവി കോഴിക്കോടിന് ലഭിച്ചതിൻ്റെ ഭാഗമായി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സാഹിത്യോൽസവം സംഘടിപ്പിക്കും. പരിപാടിയിൽ കോഴിക്കോടു നിന്നുള്ള രണ്ട് പ്രശസ്‌ത എഴുത്തുകാരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഓണാഘോഷ പരിപാടിയുടെ സാംസ്ക്കാരിക സമ്മേളനത്തിൽ നാട്ടിൽ നിന്നും മന്ത്രി, എം പി, എം എൽ എ എന്നിവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

സംഘാടക സമിതി ഭാരവാഹികളായി അഷ്റഫ് കെ.പി (വെൽകെയർ ഗ്രൂപ്പ്) ചെയർമാനും ഡോ. അബ്‌ദുൽ സമദ്, ഷംസീർ അരിക്കുളം, അൻവർ സാദത്ത്, ഡോ. സമീർ മൂപ്പൻ, അഹമദ് കുട്ടി അറളയിൽ, സാദിഖ് ചെന്നാടൻ, സി. കെ. എം കോയ, ഇസ്‌മായിൽ തെനങ്കാലിൽ, സിദ്ധീഖ് പുറയിൽ വൈസ് ചെയർമാൻമാരായും കമ്മിറ്റി രൂപീകരിച്ചു. ഐ എസ് സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാനാണ് മുഖ്യരക്ഷാധികാരി. മൻസൂർ അലിയെ ജനറൽ കൺവീനറായും അൻവർ ബാബുവിനെ കൾച്ചറൽ പ്രോഗ്രാമിൻ്റ കൺവീനറായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.

സംഘാടക സമിതി യോഗം ഡോ. സമീർ മൂപ്പൻ ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്റ് കെ.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി അഷ്റഫ്, ഡോ. അബ്‌ദുൽ സമദ്, ഷംസീർ അരിക്കുളം, അൻവർ സാദത്ത്, മുഹമ്മദലി കെ.കെ.വി, മൻസൂർ അലി, അൻവർ ബാബു, മജീദ് നാദാപുരം, അഡ്വ. രാജശ്രീ റഷീദ്, താഹാ മസ്‌കർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ സ്വാഗതവും ശരത് സി.നായർ നന്ദിയും പറഞ്ഞു. മുസ്തഫ എം.വി, സാജിദ് ബക്കർ,രശ്‌മി ശരത്, സമീർ പേരാമ്പ്ര, റിയാസ് ബാബു എന്നിവർ യോഗം നിയന്ത്രിച്ചു.


Follow us on :

More in Related News