Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുകാരന് ബൈക്കില്ല: സമ്മാനം നൽകാനായി ആഡംബര ബൈക്ക് മോഷ്‌ടിച്ചു. യുവാക്കൾ പിടിയിൽ

14 Oct 2024 18:29 IST

- Enlight News Desk

Share News :

കൊച്ചി:ബൈക്കില്ലാത്ത കൂട്ടുകാരന്സമ്മാന നൽകാൻ ബൈക്ക് മോഷ്ടിച്ചയുവാക്കൾ പൊലീസ് പിടിയിലായി.

കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് എന്നിവരെയാണ് എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നാണ് മോഷ്ടാക്കളെ പൊലീസ് പിടിക്കൂടിയത്. 

കൂട്ടുകാരന് സ്വന്തമായി ബൈക്ക് ഇല്ലാത്തതിനാൽ സമ്മാനമായി നൽകാനാണ് ഇരുവരും അഡംബര ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാർക്കിങ്ങിൽ നിന്നാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചത്. നാല് ലക്ഷം രൂപവില വരുന്ന  റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 എന്ന ബൈക്കാണ് ഇരുവരും ചേർന്ന് മാളിൽ നിന്ന് അടിച്ചുമാറ്റിയത്. പിന്നാലെ ബൈക്കിന്റെ ഉടമ പൊലീസിൽ പരാതി നൽകി.

പ്രതികൾ ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച ബൈക്ക് എറണാകുളത്തുള്ള ഒരു വീട്ടിൽ ഇവരെത്തിച്ചു. ഈ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. സ്റ്റാർട്ടാക്കാൻ സാധിക്കാത്തതിനാൽ മറ്റൊരു ബൈക്കിൽ ഇരുന്നു ചവിട്ടിതള്ളിയാണ് ബൈക്ക് കൊണ്ടുപോയത്.

Follow us on :

More in Related News