Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

22 Sep 2024 19:24 IST

- MOHAMED YASEEN

Share News :

മസ്ക്കറ്റ്: ബൗഷറിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ടീം ബൗഷറും മിസ്‍ഫ ഇൻഡസ്ട്രിയൽ ഏരിയയിലെ സൺറൈസ് മെഡിക്കൽ സെന്ററും സംയുക്തമായി വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

സെപ്തമ്പർ 21 ഞായറാഴ്ച്ച വൈകീട്ട് ആറു മണിമുതൽ ഒമ്പത് മണി വരെ സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പിൽ മിസ്‍ഫ ഏരിയയിയിലെ തൊഴിലാളികളും, കുടുംബങ്ങളുമടക്കം ഏകദേശം എഴുപതോളം പേർ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തിച്ചേർന്നു.

പൊതുവായിട്ടുള്ള രോഗങ്ങൾക്കും ദന്ത രോഗങ്ങൾക്കുമുള്ള പരിശോധന, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. മസ്ക്കറ്റിലെ സാമൂഹ്യ പ്രവർത്തകനായ സുധി പത്മനാഭൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. 

സാമൂഹ്യ പ്രവർത്തകരായ ബിജോയ് പാറാട്ട് സ്വാഗതം നേരുകയും, അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, കെ വി വിജയൻ, സൂരജ് പി ജെ, സൺറൈസ് ഹോസ്പിറ്റർ എം ഡി ജംഷീർ എന്നിവർ ആശംസകൾ നേരുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News