Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്ആര്‍ടി.സി.യുടെ കുപ്പിവെള്ളം വിതരണത്തിന്.

25 Feb 2026 07:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വിതരണത്തിന്; 10 രൂപയാകും വില

 കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടൻ വിതരണം ആരംഭിക്കും. സർക്കാരിന് കീഴിലെ ഹില്ലി അക്വ കുടിവെള്ളമാണ് KL-15 എന്ന പേരിൽ കെഎസ്ആര്‍ടിസി നൽകുന്നത്. 10 രൂപ നിരക്കിലാണ് കുടിവെള്ളം ബസുകളിലും ഡിപ്പോകളിലും വിൽപന നടത്തുക. കെഎസ്ആര്‍ടിസി കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Follow us on :

More in Related News