Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റിൽ കെട്ടിടത്തിന്​ തീ പിടിച്ചു

23 Jun 2024 17:46 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് ഗവർണറേറ്റിലെ ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടത്തിന്​ തീ പിടിച്ചു. 80 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അധികൃതർ അറിയിച്ചു. 

ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാവിലെയോടെയാണ്​ സംഭവം. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. രക്ഷിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News