Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബവഴക്കിനിടെ കത്തി ഉപയോഗിച്ച് അച്ഛന്റെ ആക്രമണം; പ്ലസ് ടു വിദ്യാർഥിനിയായ മകൾക്കു പിന്നാലെ ഭാര്യാ സഹോദരിയുടെ ഭർത്താവും മരിച്ചു

03 Feb 2026 11:09 IST

NewsDelivery

Share News :

ഉമർ ഫാറൂഖ് മകൾ ജുമൈല

മഞ്ചേശ്വരം (കാസർകോട്) -കുടുംബവഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് പിന്നാലെ ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. പ്രതിയായ ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞാണ് (53) മരിച്ചത്. കുഞ്ചത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈല (19) ഇന്നലെ (തിങ്കളാഴ്ച) മരിച്ചിരുന്നു. ഷേക്കുഞ്ഞിയുടെ വീട്ടിലെത്തിയാണ് ഉമ്മർ ഫാറൂഖ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജുമൈലയും ഉമ്മ താഹിറയും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു.

Follow us on :

More in Related News