Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ദിവസം കണ്ണ് പരിശോധന

10 Jun 2025 12:28 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :  മേപ്പയ്യൂർ കുടുബാരോഗ്യ

കേന്ദ്രത്തിൽ കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന.      . ഓട്ടോ റിഫ്രാക്ടോ മീറ്റർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധനാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.


 ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പഴ്സൺ വി.പി.രമ, റാബിയ എടത്തിക്കണ്ടി, പി.പ്രകാശൻ, കെ.എം. പ്രസീത, വി.പി. ശ്രീ ജ.കെ.കെ. ലീല , കെ.രാജീവൻ , കമ്മന അബ്ദുറഹിമാൻ , സാവിത്രി ബാലൻ, കെ.ടി.കെ.പ്രഭാകരൻ, എച്ച് ഐ.കെ.കെ. പങ്കജൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എം.എ.നജില റിപ്പോർട്ട വതരിപ്പിച്ചു. ഹെൽത്ത് ഗ്രാൻഡ് 2,68,000 രൂപ ചെലവഴിച്ച് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസം കാലത്ത് 9 മണി മുതൽ വൈകു.4 മണി വരെ ആശുപത്രിയിൽ സേവനം ലഭ്യമാകുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

Follow us on :

Tags:

More in Related News