Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതീക്ഷ ഒമാൻ സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വെള്ളിയാഴ്ച്ച

29 May 2024 12:36 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: പ്രതീക്ഷ ഒമാൻ എന്ന സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ എല്ലാം മൂന്നുമാസം കൂടുന്ന ഇടവേളകളിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 31 മെയ് 2024 വെള്ളിയാഴ്ച്ച.

 ലോകത്തിലെ ഏറ്റവും അമൂല്യമായ സേവനം രക്തദാനം ആണ്. ആയത്കൊണ്ട് തന്നെ കഴിയുന്ന എല്ലാവരും വെള്ളിയാഴ്ച്ച രാവിലെ 8.30 മുതൽ 12.30 വരെ മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വന്നു രക്തം ദാനം ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

"ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തിന് ഏറെ പ്രസക്തിയുള്ള സമയം. ഒമാനിൽ ബ്ലഡ് ബാങ്കുകളിൽ രക്ത ദൗർലഭ്യം നേരിടുന്ന ഈ സമയത്ത് നമ്മളാൽ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനം നടത്തുവാൻ ഒരു അവസരം. രക്തദാനം എന്ന മഹാദാനത്തിലൂടെ ഈ ഉദ്യമത്തിൽ നമുക്കും പങ്കുചേരാം. 

കൂടുതൽ വിവരങ്ങൾക്ക് 92130678 എന്ന നമ്പറിൽ സുബിനുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.


Location: Bousher Blood Bank

Bousher, Opp. Royal Hospital.

https://g.co/kgs/8N6pbr

Follow us on :

More in Related News