Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 06:44 IST
Share News :
കേരള ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തുപരീക്ഷ ജൂണ്‍ 13ന് വെള്ളിമാട്കുന്നിലെ കോഴിക്കോട് ഗവ. ലോ കോളേജില്‍ നടക്കും. സംരക്ഷ പോര്‍ട്ടലില്‍നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 04952950002
ടെണ്ടര്‍ ക്ഷണിച്ചു
കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാറുടെ (എല്‍.എ) കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഏഴ് സീറ്റുള്ള എ.സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 17ന് വൈകീട്ട് മൂന്നിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള കിഫ്ബി കാര്യാലയത്തില്‍ ബന്ധപ്പെടാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് മാസവാടക വ്യവസ്ഥയില്‍ അഞ്ച് സീറ്റ് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 18ന് വൈകീട്ട് 2.30ന് മുമ്പ് കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വ്യവസ്ഥകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in വെബ്‌സൈറ്റിലും ലഭ്യമാണ്.
ആര്‍.ടി.എ യോഗം
കോഴിക്കോട്, വടകര റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂലൈ ഒന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Follow us on :
More in Related News
Please select your location.