Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.വന്ദന ദാസ് കൊലപാതകം പ്രതിസന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും.

21 Mar 2026 11:38 IST

santhosh sharma.v

Share News :

വൈക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദനദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപിന്ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. 2023 മേയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്ത മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദനദാസ് (23) കുത്തേറ്റു മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്‌കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് ഡോ. വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രതിക്ക് നൽകിയ ജീവപര്യന്തം ശിക്ഷാവിധിയിൽ ആശ്വാസമെങ്കിലും കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ നൽകുമെന്ന് ഡോ വന്ദനയുടെ മാതാപിതാക്കൾ പറഞ്ഞു.

Follow us on :

More in Related News