Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ജില്ലാതല യോഗാദിനാചരണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

19 Jun 2026 20:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നാളെ (ജൂൺ 20, ശനി) യോഗാദിനം ആചരിക്കും. ജില്ലാതല യോഗാദിന റാലി രാവിലെ 9.30-ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച് എം.ഡി.എസ്.എച്ച്.എസ്.എസ്സിൽ സമാപിക്കും.

തുടർന്ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ യോഗാദിന സന്ദേശം നൽകും. കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.


Follow us on :

More in Related News