Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 20:16 IST
Share News :
കടുത്തുരുത്തി: രാജ്യത്തിന്റെ ആസൂത്രണ, വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു. സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ്. മുൻകാലത്ത് ഉദ്യോഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും മാത്രം ആശ്രയിച്ചു നടത്തിയിരുന്ന സെൻസസ് നൂതന സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ ഇപ്പോൾ എല്ലാവർക്കും അനുഭവവേദ്യമാകുകയാണ്. അതുകൊണ്ടുതന്നെ സ്വയം വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം-ഷീല തോമസ് പറഞ്ഞു.
വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറ്കടറുമായ ഷീല തോമസ് ജില്ലാ സെൻസസ് ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) സോളി ആന്റണിയുടെയും മറ്റു സെൻസസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സെൽഫ് എന്യുമറേഷൻ നടത്തിയത്. സംസ്ഥാന സെൻസസ് ഡയറക്ടറുടെ ഉപഹാരം എ.ഡി.എം കൈമാറി.
അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി.എ. അമാനത്ത്, മാസ്റ്റർ ട്രെയിനർ എം. അരുൺ, സെൻസസ് ചാർജ് ഓഫീസർ വൈക്കം തഹസിൽദാർ പി .ആർ. അഭിലാഷ്, സെൻസസ് ഡയറക്ടറേറ്റ് പ്രതിനിധി സി.ടി. സാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.