Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 22:58 IST
Share News :
വൈക്കം: യു.ഡി.എഫ്. സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വൈക്കത്തിന് രണ്ട് പദ്ധതികള്‍ക്ക് തുക അനുവദിച്ചു. നേരേകടവ്-മാക്കേക്കടവ് പാലത്തിലേക്കുള്ള ഉദയനാപുരം റോഡ് വികസനത്തിന് രണ്ട് കോടിയും ചെമ്പ് ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുന്നില്‍ കളിസ്ഥല നിര്‍മാണത്തിന് 30 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരണ ഘടത്തിലെത്തിയപ്പോഴും നേരേകടവില്‍നിന്ന് ഉദയനാപുരത്തേക്ക് എത്താനുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള വീതി കുറഞ്ഞ വഴി ഗതാഗതത്തിന് വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഭൂമി ഏറ്റെടുത്ത് റോഡ് വികസനം നടപ്പാക്കേണ്ടതുണ്ട്. കാട്ടിക്കുന്നില്‍ കളിസ്ഥലം വേണമെന്ന ആവശ്യത്തിനും പരിഗണന നല്‍കിയത് കുട്ടികളോടും യുവാക്കളോടുമുള്ള സര്‍ക്കാരിന്റെ പരിഗണനയുടെ ഭാഗമാണെന്ന് കെ.ബിനിമോന്‍ എം.എല്‍.എ. പറഞ്ഞു. സമര്‍പ്പിച്ചതിൽ തുക അനുവദിക്കാത്ത മറ്റ് പദ്ധതികൾ ടോക്കണ്‍ പ്രൊവിഷനില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.വി. കനാല്‍ ആഴംകൂട്ടി സൗന്ദര്യവത്കരണവും ഗ്രാമീണ ടൂറിസം റോഡ് വികസനവും, വൈക്കത്ത് സ്മാരക മുനിസിപ്പല്‍ പാര്‍ക്ക്, ജെട്ടി, ബീച്ച് നവീകരണം, ചേരുചുവട് പാലം നിര്‍മാണം, കൊതവറ പാലം നിര്‍മാണം, കല്ലറ ജങ്ഷന്‍ വികസനം, തലയോലപ്പറമ്പ് ബൈപ്പാസ് റോഡ് വികസനം, പൂത്തോട്ട-വൈക്കം റോഡ് വീതി കൂട്ടല്‍, വേമ്പനാട്ട് കായല്‍ പ്രളയഭിത്തി നിര്‍മാണം, വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം തുടങ്ങി പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വെള്ളൂർ പഞ്ചായത്തിലെ ചന്ദ്രമല ഇലക്ട്രിക് ശ്മശാനം നിർമാണം,
കയ്യൂരിക്കൽ ഇറുമ്പയം കീഴൂർ പൂവത്തുംചുവട് റോഡ്, കെ. വി കനാൽ മുതൽഡ്രഡ്ജ് ചെയ്തു മണ്ണിട്ട് ഉയർത്തി നേരെകടവ് വരെ തീരദേശ പാത, വെള്ളൂർ കെ പി പി എൽ മൂർക്കാട്ടിൽപടി- കാരിക്കോട് - കീഴൂർ ഹോസ്പിറ്റൽ ആറുന്നൂറ്റിമംഗലം മേഴ്സി ഹോസ്പിറ്റൽറോഡ്, വെട്ടിക്കാട്ടുമുക്ക് സമാന്തര പാലം, വൈക്കം മുനിസിപ്പാലിറ്റിയിൽ പുതിയ വാട്ടർടാങ്ക്,
വൈക്കത്ത് മിനി സിവിൽ സ്റ്റേഷൻ,
ടി.വി പുരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, വൈക്കം - ചെട്ടിമംഗലം പാലം, തണ്ണീർമുക്കം ബണ്ടിന്റെ വെച്ചൂർ ഭാഗത്ത് ടൂറിസം പദ്ധതി, വരിക്കാകുന്ന്- മനക്കടവ് ബ്രഹ്മമംഗലം റോഡ്, നേരെ കടവ് - ഉദയനാപുരം ഭൂമി ഏറ്റെടുത്തു വീതി കൂട്ടൽ തുടങ്ങിയവയും ഇതിൽപ്പെടും.
Follow us on :
Tags:
More in Related News
Please select your location.