Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 07:28 IST
Share News :
ഒടയഞ്ചാൽ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഒടയഞ്ചാൽ ഡൗൺടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ഒടയഞ്ചാൽ സഹകരണ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ഡോക്ടർമാരായ ഡോ. മെൽവിൻ മാത്യു, ഡോ. ഡെനിൽ, ഡോ. ജയശങ്കർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ക്ലബ് പ്രസിഡന്റ് കൃഷ്ണൻ കൊട്ടോടി ആദരവ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി രഞ്ജിത്ത് കെ.പി., ട്രഷറർ രാജൻ ആവണി, ബേബി മേലത്ത്, സാജു ജോസ്, ഡോ. മെൽവിൻ മാത്യു എന്നിവർ സംസാരിച്ചു.
സമൂഹത്തിന് മികച്ച ആരോഗ്യസേവനം നൽകുന്ന ഡോക്ടർമാരുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.