Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടേഴ്സ് ദിനം: കാൻസർ ബോധവൽക്കരണ ക്ലാസും ഡോ. ഹർഷയ്ക്ക് ആദരവുമായി ചെമ്പേരി റോട്ടറി ക്ലബ്

02 Jul 2026 07:45 IST

NewsDelivery

Share News :

ചെമ്പേരി: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് ചെമ്പേരി, എരുവേശ്ശി പഞ്ചായത്തും മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂരും ചേർന്ന് എരുവേശ്ശി പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആതുരസേവന രംഗത്തെ നിസ്വാർത്ഥ സേവനത്തിന് ആദരസൂചകമായി ഡോ. ഹർഷയെ ചടങ്ങിൽ ആദരിച്ചു.

റോട്ടറി ക്ലബ് ഓഫ് ചെമ്പേരി പ്രസിഡന്റ് റോട്ടേറിയൻ പ്രൊഫ. വാസുദേവൻ അധ്യക്ഷത വഹിച്ചു. എരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ജയചന്ദ്രൻ സി.വി., പഞ്ചായത്ത് സെക്രട്ടറി രശ്മി എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെക്രട്ടറി റോട്ടേറിയൻ ബെന്നി നന്ദി രേഖപ്പെടുത്തി.

100-ലധികം പേർ പങ്കെടുത്ത പരിപാടിയിൽ കാൻസർ രോഗം നേരത്തെ കണ്ടെത്തുന്നതിന്റെയും സമയബന്ധിത ചികിത്സയുടെയും പൊതുജന ബോധവൽക്കരണത്തിന്റെയും പ്രാധാന്യം വിദഗ്ധർ വിശദീകരിച്ചു. സമൂഹാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യബോധം വളർത്തുന്നതിനും റോട്ടറിയുടെ പ്രതിബദ്ധത ഒരിക്കൽ കൂടി പരിപാടി അടിവരയിട്ടു.

Follow us on :

More in Related News