Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻസേന ഭാരതിൻ്റെ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണം വിതരണം ചെയ്തു

17 Jul 2026 18:02 IST

Jithu Vijay

Share News :

കോഴിക്കോട് :ഹനുമാൻസേന ഭാരത്ൻ്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള സൗജന്യ രാമായണ വിതരണം സാമൂതിരിയുടെ തട്ടകമായ തളി മഹാദേവ ക്ഷേത്ര തീരുമുന്നിൽവെച്ച് ഭക്തർക്ക് വിതരണം ചെയ്തു. സേന ചെയർമാൻ എ എം ഭക്തവത്സലൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളി ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ സംഗമേഷ് ശർമ്മ, ഗുരു മുത്തപ്പൻ കാവിലമ്മ മഠാധിപതി ഗോപാലസ്വാമിക്ക് രാമായണ ഗ്രന്ഥം നൽകികൊണ്ട് ഉൽഘാടനകർമ്മം നിർവഹിച്ചു.


കഴിഞ്ഞ പത്തു വർഷത്തിലധികമായി രാമായണം ഇല്ലാത്ത വീടുകളിൽ രാമായണം എത്തിക്കുന്ന മഹത്തായ കർമ്മമാണ് ഹാനുമാൻസേന ചെയ്യുന്നതെന്നും ഈ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സേന പാലക്കാട് വിഭാഗ് സെക്രട്ടറി പരുത്തിയിൽ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രവി മംഗലത്ത്, അഡ്വ. രവിരാജ്, ശ്രീകല വിജയൻ, ഓ കൃഷ്ണൻ, മാതാ അംബിക എന്നിവർ സംസാരിച്ചു. ധനേഷ് ജയിൽ റോഡ്, എൻ എം ഷനൂപ്, സുന്ദരൻ ഷെട്ടി, ശ്യാമള ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തർക്ക് രാമായണം വിതരണം ചെയ്തു. നിഖിൽ ആര്യ സ്വാഗതവും നിതിൽ നരിക്കുനി നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News