Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാറിൽ ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പരിപാടിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എംഡിസി) തുടക്കം കുറിച്ചു.

16 Jul 2026 13:31 IST

Jithu Vijay

Share News :

കോഴിക്കോട് : സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപന ബോധവൽക്കരണ ക്ലാസ് കോഴിക്കോട്

ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും അധ്യാപകരും, സ്റ്റാഫ് അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്ത ചടങ്ങിൽ ലഹരിക്കെതിരെ കൂട്ടപ്രതിജ്ഞ എടുത്തു.


പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ സിസി മഞ്ജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വരുൺ ഭാസ്കർ അധ്യക്ഷത വഹിച്ചു. അധ്യാപിക സോണ വില്യംസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ഖജാൻജി എം വി കുഞ്ഞാമു, പി സുമേഷ് ജിത്ത്, ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അൻജലി മരിയ AC, സ്റ്റാഫ് സെക്രട്ടറി ജിഷ കെ എൻ, അധ്യാപികമാരായ സോണ വില്യംസ്, മിന്നു ജോർജ്, ഇ.ജെ. സൗമ്യ, വിദ്യാർത്ഥിനികളായ പി.ഐസ സെറ, എമിലിയ ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.


സത്യപ്രതിജ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വരുൺ ഭാസ്കർ, എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, ഖജാൻജി എം വി കുഞ്ഞാമു, പൂർവ്വ വിദ്യാർത്ഥിനി മഞ്ജു സി സി, പി സുമേഷ് ജിത്ത് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News